ADVERTISEMENT

യോഗ സർട്ടിഫിക്കറ്റ് കോഴ്സ്; തൃശൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസുകൾ, ഓരോ വിഷയത്തിലും തയാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസുകൾ എന്നിങ്ങനെയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9846002682.

വൈദ്യുതി മുടങ്ങും
പരിയാരം∙ പരിയാരം, മുനിപ്പാറ, അതിരപ്പിള്ളി മേഖലയിൽ ഇന്ന് രാവിലെ 8 മുതൽ 7 വരെ വൈദ്യുതി മുടങ്ങും.

കൃഷി ശ്രീ സെന്റർ: സേവനദാതാക്കൾ,  ഫെസിലിറ്റേറ്റർ ഒഴിവ് 
ഗുരുവായൂർ ∙ കാർഷികവികസന കർഷകക്ഷേമ വകുപ്പ് ചാവക്കാട് ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററുകളിൽ സേവനദാതാക്കൾ, ഫെസിലിറ്റേറ്റർ എന്നിവരെ ആവശ്യമുണ്ട്. ചാവക്കാട്, ഒരുമനയൂർ, പൂക്കോട് കൃഷിഭവൻ പരിധിയിലെ വില്ലേജുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ചാവക്കാട് കൃഷി അസി. ഡയറക്ടർക്കൊ അതത് കൃഷി ഓഫിസർക്കോ 23ന് മുൻപ് അപേക്ഷ നൽകണം. ഫോൺ. 9383471359.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com