കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും ബൈക്ക് മോഷണം: 3 പേർ അറസ്റ്റിൽ
Mail This Article
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി നടന്ന ബൈക്ക് മോഷണ കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ചിത്തിര വളവ് കോന്നത്ത് സുമേജ് ( യമഹ ടുട്ടു– 23), കണ്ടംകുളം കോന്നം പറമ്പിൽ അഭിനവ് (അച്ചുട്ടി– 18), അഴീക്കോട് തയ്യിൽ വിജിൽ (കുഞ്ഞൻ വിജിൽ–21) എന്നിവരെയാണ് ഡിവൈഎസ്പി വി.കെ.രാജുവും ഇൻസ്പെക്ടർ ബി.കെ.അരുണും അറസ്റ്റ് ചെയ്തത്. നവംബർ 18ന് കുന്നംകുളം നവകൈരളി ക്ലബിനു സമീപം ഇൻഷാദിന്റെയും ഡിസംബർ ഏഴിനു കടുക്കച്ചുവട്ടിൽ നിന്നു സിവിൻ, പടന്നയിൽ മുനീർ എന്നിവരുടെയും ബൈക്കുകൾ മോഷണം പോയ കേസിൽ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റ്.
എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള യുവാക്കളുടെ സംഘം കോയമ്പത്തൂരിൽ ബൈക്ക് പൊളിച്ചു വിൽക്കുന്ന സംഘവുമായി ബന്ധപ്പെട്ടതായും ബൈക്ക് വിൽപനയ്ക്ക് കരാർ പറഞ്ഞതായും സൂചന ലഭിച്ചു. തുടർന്ന്, സംശയമുള്ളവരെ നിരീക്ഷിക്കുകയായിരുന്നു. എസ്ഐമാരായ കെ.സാലി,ം കെ.ജി. സജിൽ, ഗ്രേഡ് എഎസ്ഐ പി.ജി.ഗോപകുമാർ, ഗിരീഷ്, സിപിഒ ഷമീർ, വിഷ്ണു, അഖിൽരാജ്, അഖിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകൾ പ്രതികൾക്കു മാള, ഞാറക്കൽ, ആലുവ വെസ്റ്റ്, നോർത്ത് പറവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുള്ളതായി പൊലീസ് പറഞ്ഞു.