തൃശൂർ ജില്ലയിൽ ഇന്ന് (17-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
ഇന്നത്തെ പരിപാടി
∙തൃശൂർ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഗീത ഉദയന്റെ കവിതാ സമാഹാരം പ്രകാശനം – ആലങ്കോട് ലീലാകൃഷ്ണൻ 5.00.
∙തൃശൂർ പുത്തൂർ പുഴയോരം റസിഡൻസി: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം 10.00.
വൈദ്യുതിമുടക്കം
അന്നമനട ∙ കൊണ്ടൊഴിഞ്ഞാൽ, കുഞ്ഞിപ്പറമ്പ്, വൈന്തല ആശുപത്രി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങുമെന്നു സെക്‌ഷൻ എഇ അറിയിച്ചു.
ചേർപ്പ് ∙ കരുവന്നൂർ, അമ്മാടം, ചേർപ്പ്, ചേനം, ചൊവ്വൂർ, ഊരകം ഫീഡറുകളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
അധ്യാപക ഒഴിവ്
വാടാനപ്പള്ളി ∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ സീനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20 ന് 10 ന്.
കട്ടിലപൂവം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് 20നു 10ന് അഭിമുഖം നടത്തും. 0487–2694239.
ഓംബുഡ്‌സ്മാൻ സിറ്റിങ് 23ന്
അളഗപ്പനഗർ ∙ തൊഴിലുറപ്പുപദ്ധതി, പിഎംഎവൈ(ജി) പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ ഓംബുഡ്‌സ്മാൻ സിറ്റിങ് 23ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ നടക്കും
പരാതി പരിഹാര അദാലത്ത് ഇന്ന്
തൃശൂർ ∙ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഇന്നു രാവിലെ 9.30നു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
ഫാം പ്ലാൻ:അപേക്ഷിക്കാം
കൊണ്ടാഴി ∙ ദീർഘകാല അടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന ഫാം പ്ലാൻ പ്രകാരം കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷിഭൂമിയുള്ള നാമമാത്ര കർഷകർക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളും കൃഷിഭവനിൽ നിന്ന് ലഭിക്കും.
അങ്കണവാടി വർക്കർ
വരവൂർ∙ പഞ്ചായത്ത് പരിധിയിൽ ഒഴിവുള്ള അങ്കണവാടി വർക്കർ തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ചേലക്കര ഉപതിരഞ്ഞെടുപ്പു മൂലം മാറ്റി വച്ചിരുന്നത് 20,21,23 തീയതികളിൽ വരവൂർ പഞ്ചായത്ത് ഹാളിൽ നടത്തും. 9496963457.