ADVERTISEMENT

ചാലക്കുടി ∙ സർവീസ് സഹകരണ ബാങ്ക് സ്ഥാപിച്ച ജാതിക്ക സംഭരണ, സംസ്കരണ കേന്ദ്രം ഉദ്ഘാടനം നാളെ 3.30ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. 2.25 കോടി രൂപ ചെലവിൽ പോട്ട പനമ്പിള്ളി കോളജ് റോഡിലാണ് ഇതിനായി കെട്ടിടം നിർമിച്ചത്. 3000 ചതുരശ്ര അടിയാണു വിസ്തീർണം. 

ഓഫ് സീസണിൽ കർഷകരിൽ നിന്നു ജാതിക്ക വൻ തോതിൽ സംഭരിക്കുകയും വിലക്കൂടുതലുള്ളപ്പോൾ വിറ്റു കർഷകർക്കു ലാഭവിഹിതം നൽകുകയും ചെയ്യാവുന്ന രീതിയിലാണു കേന്ദ്രം പ്രവർത്തിക്കുക. ജാതിക്ക പൊടിക്കുന്നതിനുള്ള മില്ല്, പച്ചജാതിക്ക ഉണക്കാനായി ഡ്രയർ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ് വി.എൽ.ജോൺസൺ, സെക്രട്ടറി കെ.പി.സാബിൻ, വൈസ് പ്രസിഡന്റ് ദിലീപ് പേരാമ്പ്രത്ത് എന്നിവർ അറിയിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സൗരോർജ പ്ലാന്റ് ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എബി ജോർജ് നിർവഹിക്കും. 

ജോയിന്റ് റജിസ്ട്രാർ ജുബി ടി.കുര്യാക്കോസ് ആദരവും കേരള ബാങ്ക് റീജനൽ ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ പ്രോഡക്ട് ലോഞ്ചിങ് ഉദ്ഘാടനവും നടത്തുമെന്നു ഡയറക്ടർ ബോർഡ് അംഗങ്ങളായ ആന്റോ മേലേപ്പുറം, ബി.എ.അബ്ദുൽ മജീദ്, ഷനിൽ കുത്തോട്ടുങ്ങക്കാരൻ, റിന്റോസ് കണ്ണമ്പുഴ എന്നിവർ അറിയിച്ചു.

English Summary:

Cardamom processing center opens in Kerala. The new facility, built by the Service Co-operative Bank, aims to improve cardamom prices for farmers and boost local economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com