കല്ലംപാറയിലെ മരുന്നുസംഭരണ ശാലയിൽ രാത്രി തീപിടിത്തം
Mail This Article
×
വടക്കാഞ്ചേരി ∙ തെക്കുംകര കല്ലംപാറയിൽ മരുന്നു സംഭരണ ശാലയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ആളപായമില്ല. ചെമ്പോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘കെഎംകെ ആയൂർവേദിക്സി’ന്റെ സംഭരണ ശാലയാണ്. കുറുന്തോട്ടി ഉൾപ്പെടെയുള്ള ടൺ കണക്കിന് ആയൂർവേദ പച്ചമരുന്നുകൾ സൂക്ഷിച്ച സംഭരണ ശാലയിൽ തീ പടർന്നതോടെ സമീപവാസികൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയും തീ അണയ്ക്കാൻ നാട്ടുകാർ തന്നെ രംഗത്ത് ഇറങ്ങുകയും ചെയ്തു.
സംഭരണ ശാലയ്ക്കു സമീപം വെൽഡിങ് ജോലികൾ നടന്നിരുന്നു. അതിൽ നിന്നു തീപ്പൊരി പടർന്നതാകാമെന്നാണു പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണു രാത്രി പതിനൊന്നോടെ തീ പൂർണമായും അണച്ചത്.
English Summary:
Kalampara fire destroyed a medicine storage facility in Thekkumkara. The extent of the damage and potential casualties are currently being assessed.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.