ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ദേശീയപാത ബൈപാസിൽ റോഡ് നിർമാണം നഗരസഭ കൗൺസിലർ പരമേശ്വരൻ, കർമസമിതി ചെയർമാൻ പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ  നാട്ടുകാർ തടഞ്ഞു. കൊടുങ്ങല്ലൂർ പട്ടണത്തെയും പടിഞ്ഞാറൻ മേഖലയും വേർപ്പെടുത്തും വിധമാണു നിലവിലുള്ള പാതയെന്നും ഇതു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എലിവേറ്റഡ് ഹൈവേ കർമസമിതിയുടെ സമരം. തുടർന്ന്  നാട്ടുകാരും കരാറുകാരും തമ്മിൽ സംഘർഷമുണ്ടായി.

പൊലീസ് എത്തിയെങ്കിലും ഇരുവിഭാഗവും പിൻവാങ്ങിയില്ല. ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു നടപടിയെടുക്കാമെന്നു കലക്ടർ ഉറപ്പ് നൽകിയിരുന്നു. ഇതു അനുസരിച്ചു കലക്ടർ എത്തി പരിശോധനയ്ക്കു ശേഷമേ ഇവിടെ നിർമാണം തുടങ്ങാവു എന്നാണ് നാട്ടുകാരുടെ നിലപാട്. ഇതിനിടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും എത്തിയതോടെ പ്രതിഷേധം കനത്തു. മണിക്കൂറുകൾ നീണ്ട അനിശ്ചിതാവസ്ഥക്ക് ഒടുവിൽ കരാർ കമ്പനി പ്രതിനിധികൾ പിൻവാങ്ങി.

നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, ഡിസിസി ജനറൽ സെക്രട്ടറി ടി.എം.നാസർ,  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു, സിപിഐ ജില്ലാ കൗൺസിൽ അംഗം സി.സി.വിപിൻ ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി ടി.പി.പ്രഭേഷ്, മുസ്‌ലിം ലീഗ് നേതാവ് യൂസഫ് പടിയത്ത്, കൗൺസിലർമാരായ സി.എസ്. സുമേഷ്, ധന്യ ഷൈൻ, കർമസമിതി കൺവീനർ അൻസാർ  എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.ശ്രീകുരുംബ ഭഗവതി ക്ഷേത്രം, സർക്കാർ ഓഫിസുകൾ, സ്കൂളുകൾ ഉൾപ്പടെ ഒട്ടേറെ സ്ഥാപനങ്ങളിലേക്കു നടന്നു എത്തിയ പ്രദേശവാസികൾ ഒരു കിലോമീറ്റർ ദൂരം കറങ്ങി എത്തേണ്ട സ്ഥിതിയാണുള്ളത്. അടിപ്പാത സ്ഥാപിക്കും വരെ സമരം തുടരുമെന്നു എലിവേറ്റഡ് ഹൈവേ കർമസമിതി മുന്നറിയിപ്പ് നൽകി.

English Summary:

Kodungallur residents protested a new highway bypass route, demanding changes to avoid isolating the town's western area. The protest, involving local leaders and political figures, successfully halted construction until an official inspection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com