ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാട്ടുകാർക്ക് ദർശനം നടത്താനുള്ള പ്രത്യേക സൗകര്യം പുനഃസ്ഥാപിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.  പുലർച്ചെയും വൈകിട്ടും നാട്ടുകാർക്ക് ദർശനം നടത്താൻ ക്ഷേത്രത്തിനകത്ത് പ്രത്യേക ക്യൂ ഉണ്ടായിരുന്നു. എകാദശി സമയത്ത് ഇത് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി. മാറ്റത്തിനെതിരെ കോൺഗ്രസ്, ബിജെപി, സിപിഎം കക്ഷികളും ഭക്തജനങ്ങളുടെ പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധം ഉയർത്തി.

നഗരസഭ ചെയർമാൻ എം.കൃഷ്ണദാസും ഇടപെട്ടു. ഇതോടെ ഇന്നലെ ദേവസ്വം ഭരണസമിതി അനുകൂല തീരുമാനം എടുത്തു. മുതിർന്ന പൗരന്മാർക്ക് ദർശനത്തിനുള്ള ക്യൂ കിഴക്കേനടയിൽ ക്ഷേത്രത്തിനു പുറത്തു തുടരും. ഇവർക്ക് ഇരിക്കാനും വെള്ളം കുടിക്കാനും സൗകര്യം ഉണ്ടാക്കി. കൊടിമരത്തിനു സമീപത്തുകൂടി നേരിട്ട് അകത്തു വിട്ട് ദർശന സൗകര്യം ഒരുക്കും.

English Summary:

Guruvayur Temple reinstates special darshan for locals. Following protests from political parties and devotee groups, the Devaswom board has decided to restore the earlier system of a dedicated queue inside the temple for local residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com