തൃശൂരിൽ സ്നേഹയാത്ര നടത്തി കെ.സുരേന്ദ്രൻ
Mail This Article
×
തൃശൂർ∙ ബിജെപി സംസ്ഥാന തലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും ക്രിസ്മസ് മധുരവും ബിഷപ്പിനു കൈമാറി. സ്നേഹയാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രൻ വിവരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
തൃശ്ശൂർ മേയർ എം.കെ വർഗ്ഗീസിന്റെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ അദ്ദേഹത്തിന് ക്രിസ്മസ് മധുരവും പ്രധാനമന്ത്രിയുടെ സന്ദേശവും കൈമാറി. ഹൃദ്യമായ സ്വീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കൾക്കും മേയർ ഒരുക്കിയത്.
English Summary:
K. Surendran's Thrissur visit, part of the BJP's Sneha Yatra, involved meetings with religious and civic leaders. He delivered Christmas greetings from the Prime Minister and promoted the party's outreach program.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.