ADVERTISEMENT

അതിരപ്പിള്ളി ∙ പൊതു അവധി ദിവസങ്ങളിൽ പതിനായിരത്തിലേറെ വിനോദസഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്കു സുരക്ഷ ഒരുക്കുന്നതിനായി വേണ്ടത്ര ഉദ്യോഗസ്ഥരില്ല. ക്രിസ്മസ് അവധി ദിവസങ്ങളിൽ പൊലീസ് ഒരു ഹോം ഗാർഡിനെ നിയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചിരുന്നത്. 

 വനം ജീവനക്കാരുടെ സേവനം ടിക്കറ്റ് കൗണ്ടറിന്റെ പരിസരങ്ങളിൽ മാത്രമായി ചുരുങ്ങി.ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പ്രധാന ജംക്‌ഷനിൽ പോലും ഗതാഗതക്കുരുക്ക് മുറുകി. വനപാലകരുടെ സേവനങ്ങളും തിരക്കുള്ള ദിവസങ്ങളിൽ സന്ദർശകർക്കു ലഭിച്ചില്ല. ഓണത്തോടനുബന്ധിച്ച് നടപ്പിലാക്കിയ ഗതാഗത പരിഷ്കാരങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല. അതിനാൽ റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്തതു മൂലം രാവിലെ മുതൽ വൈകിട്ടു വരെ പ്രവേശന കവാടത്തിന്റെ പരിസരങ്ങളിൽ യാത്രാതടസ്സം നേരിട്ടു.

ജംക്‌ഷനിൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തതോടെ പൊതുഗതാഗതം തടസ്സപ്പെട്ടു. വെള്ളച്ചാട്ടം പരിസരങ്ങളിൽ സന്ദർശകർക്കു വേണ്ട നിർദേശങ്ങൾ നൽകുന്നതിനു വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ക്രിസ്മസ് അവധി ദിവസങ്ങളിൽ വനം വകുപ്പ് ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. ഈ ദിവസങ്ങളിൽ വിഎസ്എസ് ജീവനക്കാരുടെ എണ്ണവും ഗണ്യമായി കുറച്ചതായി പറയുന്നു.

English Summary:

Athirappilly safety concerns are rising due to staff shortages. The popular Kerala tourist spot needs more officials to manage the large crowds, particularly on holidays, ensuring visitor safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com