അറപ്പത്തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നു
Mail This Article
×
കയ്പമംഗലം ∙ കടലിൽ പ്രവേശിക്കുന്ന മോസ്കോ പാലത്തിനു കുറുകെ കടന്നു പോകുന്ന അറപ്പത്തോട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നു. എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടിൽ കിഴക്കൻ ഭാഗത്തെ മഴവെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന പ്രധാന തോടാണിത്.
പലയിടത്തും തെങ്ങ് കടപുഴകി വീണ് കിടക്കുന്നതും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാണ്. കുളവാഴയും പായലും പുല്ലും നിറഞ്ഞ് കിടക്കുന്ന തോട്ടിലെ വെള്ളത്തിന് കറുപ്പ് നിറമായി.തോട്ടിൽ മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. പരിസരത്തെ കുടുംബങ്ങൾക്കും തോട്ടിലെ മലിനജലം ഭീഷണിയാണ്. കടലിലേക്ക് വെള്ളം ഒഴുക്കി വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
English Summary:
Water pollution in the Edathiruthy-Kaipamangalam canal is a major concern. Fallen trees and dumped garbage obstruct water flow, posing health risks to nearby residents and demanding immediate cleanup.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.