നന്ദന്റെ ജീവൻ രക്ഷിക്കണം; സഹായമൊഴുകട്ടെ
Mail This Article
പെരുമ്പിലാവ് ∙ രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന അപൂർവയിനം കാൻസർ ബാധിച്ചു തലശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന പെരുമ്പിലാവ് നെടിയേടത്തുവീട്ടിൽ നന്ദന്റെ (28) ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം വേണം. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണു പ്രതിവിധിയെന്നു ഡോക്ടർമാർ പറയുന്നു. ഇതിന്റെ ഭാഗമായുള്ള വിദഗ്ധ ചികിത്സയ്ക്കു വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകണം. 30 ലക്ഷത്തോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
നന്ദന്റെ പിതാവ് കുമാരൻ 4 വർഷം മുൻപു മരിച്ചു. അമ്മ കിടപ്പുരോഗിയാണ്. വീടും പുരയിടവും പണയത്തിലാണ്. നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സാച്ചെലവുകൾ കണ്ടെത്തിയത്. വിദേശത്തു ജോലി ചെയ്തിരുന്ന സഹോദരൻ രോഗശയ്യയിലായ നന്ദനെ പരിചരിക്കാൻ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തുക കൂടി ചെയ്തതോടെ കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായി.
ചികിത്സയ്ക്കു പണം കണ്ടെത്താൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ ചെയർമാനും പൊതുപ്രവർത്തകനായ കെ.ഇ.സുധീർ കൺവീനറുമായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിക്കുകയും എസ്ബിഐ ബാങ്ക് പെരുമ്പിലാവ് ശാഖയിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഫോൺ: 8086059934. അക്കൗണ്ട് നമ്പർ: 43663796166. ഐഎഫ്എസ്ഇ കോഡ്: SBIN0070734.