‘ഹൃദയപൂർവം’ ഹൃദയാരോഗ്യം: കൂട്ടയോട്ടം ജനുവരി 12ന്
Mail This Article
തൃശൂർ ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12ന് എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. കർമോത്സുകതയ്ക്കു ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കാനാണു കൂട്ടയോട്ടം. തൃശൂർ ജില്ലാതല കൂട്ടയോട്ടം 12ന് രാവിലെ 6.30ന് ആരംഭിക്കും.
ദൂരം 5 കിലോമീറ്റർ. സൗജന്യ റജിസ്ട്രേഷന് ഫോൺ: 0487 2443074. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ 6 വരെ റജിസ്റ്റർ ചെയ്യാം. ഞായർ റജിസ്ട്രേഷൻ ഉണ്ടാകില്ല. നിർധനരായ ഹൃദ്രോഗികൾക്കു പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മനോരമ 1999ൽ ആരംഭിച്ച പദ്ധതിയാണ് ഹൃദയപൂർവം. പദ്ധതിയുടെ രജതജൂബിലി ആഘോഷം ജനുവരി 13ന് കോട്ടയത്തു നടക്കും. സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.
റൂട്ട് മാപ് ഇങ്ങനെ
ഫ്ലാഗ് ഓഫ്: ഇക്കണ്ടവാരിയർ റോഡിലെ മലയാള മനോരമ ഓഫിസ്
റൂട്ട്: ശക്തൻ നഗർ–എംഒ റോഡ്–സ്വരാജ് റൗണ്ട് ചുറ്റി–ജില്ലാ ജനറൽ ആശുപത്രി ജംക്‌ഷൻ–സെന്റ് തോമസ് കോളജ് റോഡ്–കിഴക്കേകോട്ട ജംക്‌ഷൻ–ജൂബിലി റൗണ്ട് എബൗട്ട്–ഇക്കണ്ട വാരിയർ റോഡ്–മനോരമ ഓഫിസ് (സമാപനം).