തൃശൂർ ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്; കൊടകര ∙ നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു 2ന്.
മുള്ളൂർക്കര ∙ ആറ്റൂർ ഗവ. യുപി സ്കൂളിൽ യുപിഎസ്‌ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2ന്.
മരത്തംകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ സംസ്കൃതം വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
മുല്ലശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 3നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
'തൃശൂർ∙ ആരോഗ്യ സർവകലാശാല മൂന്നാം വർഷ ബിഎസ്‌സി പെർഫ്യൂഷൻ ടെക്നോളജി റഗുലർ/ സപ്ലിമെന്ററി (2012, 2016 സ്‌കീം) പരീക്ഷ ഫെബ്രുവരി 3നും,രണ്ടാം വർഷ ബിഎസ് സി പെർഫ്യൂഷൻ ടെക്നോളജി റഗുലർ/ സപ്ലിമെന്ററി (2012,2016 സ്‌കീം),രണ്ടാം വർഷ ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി റഗുലർ/സപ്ലിമെൻ്ററി (2019,2020 സ്കീമുകൾ) പരീക്ഷകൾ 10നും.പോസ്റ്റ് എംഎസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷ 12നും,മൂന്നാം വർഷ എംബിബിഎസ് പാർട്ട് ഒന്ന് റഗുലർ/ സപ്ലിമെന്ററി (2019 സ്‌കീം) പരീക്ഷ 17നും ആരംഭിക്കും. www.kuhs.ac.in.