കെപിസിടിഎ മെഗാ ക്വിസ് ജൂബിലി ക്വസ്റ്റ് 2025
Mail This Article
തൃശൂർ∙ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മെഗാ ക്വിസ്- ജൂബിലി ക്വസ്റ്റ് 2025 സംഘടിപ്പിക്കുന്നു. സർവകലാശാല, കോളജ് ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
ക്വിസ് മത്സരം 2025 ജനുവരി 18 ശനിയാഴ്ച തൃശൂർ സെന്റ് തോമസ് ഓട്ടോണമസ് കോളജിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്. ഒരു കോളജിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ടീം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000 രൂപ ക്യാഷ് അവാർഡും, ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. മറ്റ് പ്രോത്സാഹന സമ്മാനങ്ങളും മികച്ച ടീമുകൾക്ക് നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2025 ജനുവരി 15 ബുധനാഴ്ച. കൂടുതൽ വിവരങ്ങൾക്ക് . 8547706706; 9048256024