ADVERTISEMENT

മലക്കപ്പാറ ∙ മലക്കപ്പാറയിൽ നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള ആനമല റോഡിൽ തമിഴ്‌നാട് വനംവകുപ്പിന്റെ ചെക്പോസ്റ്റ് മുതൽ ചാലക്കുടി ഭാഗത്തേക്കു 10 കിലോമീറ്റർ ദൂരത്ത് ബിസി ടാറിങ് പ്രവൃത്തി പുനരാരംഭിക്കുന്നതിനാൽ 6 മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവൃത്തി നടക്കുന്ന സമയം അടിയന്തര ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടെയും സമയം നിയന്ത്രണമനുസരിച്ച് ക്രമീകരിക്കും. വാഴച്ചാൽ ഫോറസ്റ്റ് ചെക്പോസ്റ്റിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും മലക്കപ്പാറ ഫോറസ്റ്റ് ചെക്പോസ്റ്റിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും വാഹന ഗതാഗതം നിയന്ത്രിക്കും. ജനുവരി 21 മുതൽ ഫെബ്രുവരി 5 വരെയും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഈ റോഡിൽ ഗതാഗത  നിയന്ത്രണം ഉണ്ടാകും.

English Summary:

Anamalai Road traffic restrictions are in effect between Malakkapara and Chalakudy. The road closures are due to road resurfacing work and will affect KSRTC and private vehicle schedules.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com