കാറിൽ തട്ടിയ ബൈക്ക് ലോറിക്കടിയിലേക്ക് വീണു; യുവാവ് മരിച്ചു
Mail This Article
×
ഒല്ലൂർ ∙ മെയിൻ റോഡിൽ പിആർപടിക്കു സമീപം കാറിൽ തട്ടിയ ബൈക്ക് ലോറിക്കടിയിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രക്കാരനായ പാണ്ടിപ്പറമ്പ് തൃക്കരിയൂർ വീട്ടിൽ ജിഷ്ണു (27) മരിച്ചു. വൈകിട്ട് 6.30നായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയിരുന്ന കാറിൽ തട്ടുകയായിരുന്നു. എതിർദിശയിൽ പോയിരുന്ന ലോറിക്കടിയിലേക്കാണ് വീണത്. സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: ബൈജു, അമ്മ ബിന്ദു. സഹോദരങ്ങൾ: വിഷ്ണു, കൃഷ്ണപ്രിയ.
English Summary:
Ollur fatal accident claims young life: A 27-year-old man, Jishnu, died in a tragic road accident in Ollur, Kerala after his bike was hit by a car and then a lorry. His family is mourning the sudden loss.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.