ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജിൽ നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യൽറ്റി, മാതൃ– ശിശു ബ്ലോക്കുകളുടെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്നും ആശുപത്രിയിൽ 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലക്ചറർ ഹാളുകൾ, പേവാർഡ് രണ്ടാം ഘട്ടം, ശ്വാസകോശ രോഗികളുടെ മാത‍ൃകാ പുനരധിവാസ/പരിശീലന കേന്ദ്രം, ആശ്വാസ് കെട്ടിടത്തിന്റെ പ്രവർത്തനം, കൃത്രിമ അവയവ നിർമാണ യൂണിറ്റ് രണ്ടാം ഘട്ടം, ലോക്കൽ ഒപി കെട്ടിടത്തിന്റെ നിർമാണം, ജൈവ പ്ലാന്റ് നിർമാണം, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ നിർമാണം എന്നീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.  കെ.രാധാകൃഷ്ണൻ എംപി, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ പി.വി.ബിജു, കെ.കെ.ശൈലജ, ഡോ. ശ്രീദേവി, ഡോ. എം.രാധിക എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com