ADVERTISEMENT

ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലുള്ള ആനകൾക്ക് സുഖചികിത്സ ക്യാംപ് ആരംഭിച്ചു.  വനം മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. തെപ്പക്കാട് ക്യാംപിലെ 27 ആനകളും ഇനി പൂർണ വിശ്രമത്തിലായിരിക്കും.  വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 67 ആനകൾക്കാണ് സുഖചികിത്സ. സ്വകാര്യ വ്യക്തികളുടെയും ക്ഷേത്രം ഉടമസ്ഥതയിലുമുള്ള ആനകൾക്ക് മേട്ടുപാളയത്തെ ഭവാനി പുഴയോരത്ത് ഡിസംബർ മാസം സുഖചികിത്സ ക്യാംപ് നടത്തിയിരുന്നു. സർക്കാർ ചിലവിലാണ് ക്യാംപ്. മുൻമുഖ്യമന്ത്രി ജയലളിതയാണ് സുഖചികിത്സ ക്യാംപ് ആരംഭിച്ചത്. ഇടയ്ക്ക് ഡിഎംകെ ഭരണത്തിൽ വന്നപ്പോൾ ക്യാംപ് നിർത്തലാക്കിയിരുന്നു.

48 ദിവസം നടക്കുന്ന ക്യാംപിൽ ആനകളെ പരിശോധിച്ച് രോഗം കണ്ടെത്തി ചികിത്സ നൽകും. ആനകൾക്ക് ആയുർവേദ വിധി പ്രകാരമുള്ള മരുന്നുകളും നൽകുന്നുണ്ട്. ക്യാംപിലെ ഓരോ ആനകൾക്കും തൂക്കത്തിനനുസരിച്ച് ഭക്ഷണമാണ് ഇനി നൽകുക. പുല്ലും ഇലകളും തിന്നിരുന്ന ആനകൾക്ക് ഇനി പനമ്പട്ടയും ലഭിക്കും. കേരളത്തിൽ നിന്നാണ് പനമ്പട്ട കൊണ്ടു വരുന്നത്. ക്യാംപ് നടക്കുന്ന ദിവസങ്ങളിൽ ആനസവാരി, എലിഫന്റ് പട്രോൾ തുടങ്ങിയവ നിർത്തി വച്ചു. മുതുമലയിലെ ആനകൾക്ക് മായർ പുഴയിലെ വെള്ളത്തിൽ രണ്ടും നേരം നീരാട്ട് നടത്തി ഇഷ്ട ഭക്ഷണവും കഴിച്ച് ഇനി വിശ്രമിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com