പുറത്തിറങ്ങുന്നവരെ പിടിക്കാൻ ഡ്രോണും
Mail This Article
×
കൽപറ്റ ∙ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവർ ജാഗ്രതൈ! തലയ്ക്കു മുകളിൽ പൊലീസിന്റെ ഡ്രോൺ ക്യാമറയുണ്ട്. കോവിഡ്–19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ച് റോഡിലും കവലകളിലും ഇറങ്ങി നടക്കുന്നവരെ പിടികൂടാൻ ഡ്രോൺ ക്യാമറയുമായി പൊലീസ് രംഗത്തിറങ്ങി.
പൊലീസിന്റെ സാന്നിധ്യമില്ലെങ്കിലും പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങൾ പകർത്തി നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം, ഡ്രോണിലെ ദൃശ്യങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലെത്തും. ദൃശ്യങ്ങളിലെ ആളുകളെ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. പരിശോധന തുടരുമെന്നു ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.