ADVERTISEMENT

പുൽപള്ളി ∙ കാട്ടാനകളുടെ കടന്നുകയറ്റം ഒഴിവാക്കാൻ വനാതിർത്തിയിലെ കർഷകർ ചക്ക പറിച്ചുകളയുന്നു. വേലി തകർത്തും ആനകൾ എത്താൻ തുടങ്ങിയതോടെ മാടപ്പള്ളിക്കുന്നിൽ കർഷകർ ചക്കകൾ കൂട്ടത്തോടെ പറിച്ച് കന്നാരംപുഴക്കരയിലിട്ടു. നാട്ടുകാർ നോക്കി നിൽക്കെ ആന കാടിറങ്ങിവന്ന് പുഴയോരത്ത് കിടന്ന ചക്കയുമായി മടങ്ങിപ്പോയി. 

കാട്ടാനശല്യമൊഴിവാക്കാന്‍ തോട്ടത്തില്‍ നിന്ന് ചക്ക പറിച്ചു മാടപ്പള്ളിക്കുന്ന് വനാതിര്‍ത്തിയില്‍ കൊണ്ടിടുന്നവര്‍.
കാട്ടാനശല്യമൊഴിവാക്കാന്‍ തോട്ടത്തില്‍ നിന്ന് ചക്ക പറിച്ചു മാടപ്പള്ളിക്കുന്ന് വനാതിര്‍ത്തിയില്‍ കൊണ്ടിടുന്നവര്‍.

പഴുത്ത ചക്കയുടെ മണം കിട്ടുന്നതോടെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് ആനകള്‍ നാട്ടിലെത്തുന്നതു പതിവാണ്.  ഈ പോക്കിൽ കൃഷി നശിപ്പിക്കും. ഉയരത്തിലുള്ള പ്ലാവില്‍നിന്ന് തുമ്പിക്കൈ ഉയര്‍ത്തി ചക്ക പറിക്കും. ഉയരം കൂടുതലാണെങ്കിൽ പ്ലാവ് കുത്തി മറിക്കും. വീടുകളുടെ സമീപം പ്ലാവുള്ളവര്‍ രാത്രി ആശങ്കയോടെയാണു കഴിയുന്നത്. പ്ലാവില്‍ ചക്ക വിരിയുമ്പോള്‍ തന്നെ അവ പറിച്ചു കളയുകയാണു നാട്ടുകാർ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com