കരകൗശല തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ച് ഉത്ഥാൻ
Mail This Article
×
പുൽപ്പള്ളി ∙ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന കരകൗശല തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ച് കരകൗശല തൊഴിലാളികൾക്കായുള്ള സന്നദ്ധ സംഘടന ഉത്ഥാൻ. രാജ്യമെമ്പാടുമുള്ള കരകൗശല തൊഴിലാളികൾക്ക് ഉൽപന്നങ്ങൾ വിൽക്കാൻ ഇടനിലക്കാരില്ലാതെ ഓൺലൈൻ വിപണിയൊരുക്കുകയാണ് ഉത്ഥാൻ ചെയ്യുന്നതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു.
കരകൗശല തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്ഥാന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് വയനാട്ടിൽ ലോക്ഡൗൺ കാലത്ത് ദുരിതത്തിലായ 22 കുടുംബങ്ങൾക്കു സഹായമെത്തിച്ചതെന്നും പ്രതിനിധികൾ അറിയിച്ചു.
ഓരോ മേഖലയിൽനിന്നും ഒരു കരകൗശല കുടുംബത്തെ വീതം നിശ്ചിത കാലത്തേക്കു ദത്തെടുത്ത് അവരുടെ ജീവിത
സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് അടുത്തതെന്ന് ഉത്ഥാൻ സ്ഥാപകനും നാഷനൽ കോഓർഡിനേറ്ററുമായ ലീമോൻ രവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.