ADVERTISEMENT

മാനന്തവാടി ∙  തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിൽ വയനാട്ടിലെ ആദിവാസികളുടെ  അടിയ ഭാഷയിൽ മുഴങ്ങിയ മുദ്രാവാക്യം  വൈറലായി.  തിരുനെല്ലി പഞ്ചായത്തിലെ പതിനേഴിൽ പതിനേഴു സീറ്റും എൽഡിഎഫ്‌  നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌  നെട്ടറ കോളനിയിൽ നടന്ന പ്രകടനത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. 

‘മോദി പെരുമനെ തീരേമു ബേണ്ടാ, എങ്കെക്കു എങ്കട അരിവാളു മതിയോ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ പാട്ടിന്റെ ഇൗണത്തിൽ മുഴക്കുന്നത്. സ്‌ത്രീകളും കുട്ടികളും യുവാക്കളും അണിനിരന്ന പ്രകടനത്തിന്റെ വിഡിയോ പ്രാദേശിക പാർട്ടി പ്രവർത്തകർ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മണിക്കൂറുകൾക്കകം  ഇൗ  വിഡിയോ പങ്കിട്ടതും കണ്ടതും ആയിരങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com