ജില്ലാ പഞ്ചായത്ത് സത്യപ്രതിജ്ഞാ ചടങ്ങ്; കലക്ടറെത്തിയത് പിപിഇ കിറ്റ് ധരിച്ച്
Mail This Article
×
കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കലക്ടർ ഡോ. അദീല അബ്ദുല്ല പങ്കെടുത്തതു പിപിഇ കിറ്റ് ധരിച്ച്. കലക്ടറുടെ ഡ്രൈവർക്കു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണു കലക്ടർ പിപിഇ കിറ്റ് ധരിച്ചെത്തിയത്. കലക്ടറും കുടുംബവും ക്വാറന്റീനിലായിരുന്നു. തന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും മുൻകരുതലെന്ന നിലയിലാണു പിപിഇ കിറ്റ് ധരിച്ചെത്തിയതെന്നും ചടങ്ങിൽ പങ്കെടുക്കവേ കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. വരണാധികാരി കൂടിയായ കലക്ടർ, ജില്ലാ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമായ, പൊഴുതന ഡിവിഷനിൽ നിന്നുള്ള എൻ.സി. പ്രസാദിനാണു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.