ADVERTISEMENT

പൊഴുതന ∙ കുറിച്യർമല പ്ലാന്റേഷൻ പ്രവർത്തനം ആരംഭിച്ചത് പണിയില്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ആശ്വാസമായി. ഒന്നര വർഷത്തോളം അടഞ്ഞു കിടന്ന എസ്റ്റേറ്റ് ഇന്നലെ മുതലാണ് പ്രവർത്തനം തുടങ്ങിയത്. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് മാനേജ്മെന്റ് തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കുകയും പിന്നീട് എസ്റ്റേറ്റ് പൂർണമായും അടയ്ക്കുകയുമായിരുന്നു. ഏക പക്ഷീയമായി എസ്റ്റേറ്റ് അടച്ചതോടെ ദുരിതത്തിലായ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും തുറക്കാനുള്ള നടപടികൾ വൈകി.

തുടർന്ന് യൂണിയൻ നേതാക്കളുടെയും വിവിധ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉടമകളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്ത മുൻ മാനേജരും പ്രശ്നത്തിൽ ഇടപെട്ട് എസ്റ്റേറ്റ് തുറക്കാനുള്ള നടപടി വേഗത്തിലാക്കുകയായിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഫാക്ടറി പ്രവർത്തനം ആരംഭിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കണമെന്നത് എസ്റ്റേറ്റ് തുറക്കുന്നതിനു തടസ്സമായിരുന്നു.

എന്നാൽ അത് ഏറ്റെടുത്ത് നടത്താൻ തയാറായി മനോജ് എന്ന വ്യക്തി എത്തിയതോടെ ആ പ്രതിസന്ധിയും ഒഴിയുകയായിരുന്നു. വലിയപാറ, മേൽമുറി, ആറാംമൈൽ, ആനോത്ത്, പൊഴുതന, കറുവൽതോട് എന്നീ പ്രദേശങ്ങളിൽ നിന്നുമായി 256 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. സമരം അവസാനിച്ചതോടെ 2 വർഷത്തോളമായി കുടിശികയായിരുന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന ആശ്വാസത്തിലാണ് തൊഴിലാളികൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com