കാട്ടാനകളെ തുരത്താനെത്തി, താപ്പാനയ്ക്ക് മദം പൊട്ടി; പാപ്പാനു പോലും അടുത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥ
Mail This Article
ഗൂഡല്ലൂര്‍ ∙ നാട്ടിലിറങ്ങിയ കാട്ടാനകളെ ഒാടിക്കാനെത്തിയ താപ്പാന വില്‍സന് മദം പൊട്ടി. മദപ്പാട് കാണിച്ച ഉടനെ പാപ്പാന്‍മാര്‍ വില്‍സനെ ചങ്ങലയില്‍ തളച്ചു. ദേവാലക്കടുത്ത് റൗസന്‍ മലയില്‍ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താനാണു മുതുമല ആന പന്തിയില്‍ നിന്നും വില്‍സല്‍, ഉദയന്‍ താപ്പാനകളെ ഇവിടെ എത്തിച്ചത്.
ഉദയന്‍ കാട്ടാനകളെ തുരത്തുന്ന ഡ്യൂട്ടിയിലാണ്. രണ്ടു ദിവസമായി വില്‍സണ്‍ മദപ്പാട് കാണിച്ചു തുടങ്ങിയിരുന്നു. ഉടനെ ചങ്ങലയില്‍ ബന്ധിച്ചു. ഇപ്പോള്‍ പാപ്പാനു പോലും അടുത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഒരുമാസം മുന്‍പ് മദപ്പാട് കണ്ടിരുന്നു. പിന്നീട് ശാന്തനായതിനു ശേഷമാണ് ഡ്യൂട്ടിക്കെത്തിയത്.
മദപ്പാട് കാണിക്കുന്ന സമയത്ത് വില്‍സണ്‍ ആക്രമണ സ്വഭാവം കാണിക്കാറുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിന് മുന്‍പ് മദപ്പാടില്‍ പുറത്തിറങ്ങിയ വില്‍സണ്‍ റോഡിലൂടെ പോയ ലോറി കുത്തിമറിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് കാട്ടില്‍ കയറിയ വില്‍സണെ താപ്പാനകളുടെ സഹായത്തോടെയാണു കീഴടക്കിയത്.