ADVERTISEMENT

ഗൂഡല്ലൂർ∙ പനിനീർപ്പൂക്കൾക്കു ഹരിതശോഭ; ഊട്ടി പനിനീർപ്പൂ ഉദ്യാനത്തിലാണു പച്ചനിറത്തിലുള്ള പൂക്കൾ വിരിഞ്ഞ അപൂർവ കാഴ്ച.  പൂക്കളുടെ ദളങ്ങൾക്കും പച്ച നിറമാണ്. ഒറ്റ നോട്ടത്തിൽ ഇലകളാണെന്ന് തോന്നിക്കും. ഉദ്യാനത്തിൽ ജീവനക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷമാണ് പച്ച പനിനീർപ്പൂക്കൾ വിരിഞ്ഞത്. 2016ലാണ് പച്ച നിറമുള്ള പനിനീർപ്പൂക്കൾ ആദ്യമായി ഉദ്യാനത്തിൽ വിരിഞ്ഞത്. ഊട്ടിയിലെ ഹോർട്ടികൾച്ചറൽ വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഈ പൂക്കൾ.  വിവിധ റോസ് ചെടികളുടെ കമ്പുകൾ ബഡ് ചെയ്താണ് പച്ച നിറത്തിലുള്ള ചെടി വികസിപ്പിച്ചത്. വിവിധ ഇനത്തിലുള്ള 4,100 പനിനീർ ചെടികളാണ് ഇവിടെയുള്ളത്.

English Summary: Rare sight of green flowers blooming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com