ADVERTISEMENT

കൽപറ്റ ∙ ബുള്ളറ്റിൽ 10 ദിവസം കൊണ്ട് രാജ്യത്തിന്റെ അതിർത്തി വരെ 4,937 കിലോമീറ്റർ സഞ്ചരിച്ചു തിരിച്ചെത്തിയിരിക്കുകയാണു  തൃക്കൈപ്പറ്റ ഏഴാംചിറ ബ്രൗണ്ടിയൻസ് വിൽ ഷിഫാൽ ഹബി (46). യുഎഇയിൽ 20 വർഷം ജോലി ചെയ്തു പ്രവാസ ജീവിതം മതിയാക്കി 2 വർഷം മുൻപാണു നാട്ടിലെത്തിയത്. കുറച്ച് കൃഷിയും ബിസിനസും നടത്തുന്നതിനിടെയാണു സ്വന്തം രാജ്യത്തെ സ്ഥലങ്ങൾ സന്ദർശിക്കാനായുള്ള യാത്ര.

വിദേശത്തായിരുന്നപ്പോഴും ഒഴിവു കിട്ടുമ്പോൾ ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. കർണാടക വഴി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കാണ് ആദ്യം യാത്ര ഉദ്ദേശിച്ചത്. 2,300 കിലോമീറ്ററാണ് അവിടേക്കുള്ള ദൂരം. അവിടെ എത്തിയപ്പോൾ 160 കിലോമീറ്ററിൽ കൂടുതലുള്ള അതിർത്തി വരെ തിരിച്ചാലോ എന്ന് ചിന്തിച്ചു. തുടർന്ന് ബിഎസ്എഫ് ജവാന്മാരുടെ അനുമതിയോടെ ആയിരുന്നു യാത്ര. 

ഈ മാസം 10ന് വയനാട്ടിൽ നിന്നു യാത്ര തിരിച്ച്  21നു വൈകിട്ട് തിരിച്ചെത്തി. ദിവസവും 500 കിലോമീറ്റർ കണക്കാക്കിയായിരുന്നു യാത്ര. അടുത്ത യാത്ര ലേ, ലഡാക്ക് എന്നിവിടങ്ങളിലേക്കാണെന്നാണു ഷിഫാൽ ഹബി പറയുന്നത്. ഷിഫാലിന് തൃക്കൈപ്പറ്റ പാരിജാതം ക്ലബ് സ്വീകരണം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com