ബഫർ സോൺ സുപ്രീം കോടതി വിധി: വില്ലേജ് ഓഫിസുകളിലേക്ക് കോൺഗ്രസ് ധർണ
Mail This Article
കൽപറ്റ ∙ ബഫർസോൺ ദൂരപരിധി പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കൽപറ്റ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു.കോട്ടത്തറ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി നജീബ് കരണി ഉദ്ഘാടനം ചെയ്തു. സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. ജോർജ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ബത്തേരി വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട് അധ്യക്ഷത വഹിച്ചു. പയ്യമ്പള്ളി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. സണ്ണി ചാലിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സുനിൽ ആലിങ്കൽ അധ്യക്ഷത വഹിച്ചു.എടവക വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജോർജ് പടകൂട്ടിൽ അധ്യക്ഷത വഹിച്ചു.
പടിഞ്ഞാറത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബഫർ സോണിനെതിരെ നടത്തിയ വില്ലേജ് ഓഫിസ് ധർണ ഡിസിസി ജനറൽ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട് അധ്യക്ഷത വഹിച്ചു. കേണിച്ചിറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കേണിച്ചിറ വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഡിസിസി സെക്രട്ടറി പി.എം. സുധാകരൻ ഉദ്ഘാടനം ചെയ്തു.
പുല്‍പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുളം വില്ലേജ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡിസിസി സെക്രട്ടറി പി.ഡി.സജി, പുല്‍പള്ളിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ.ഏബ്രഹാം, പാടിച്ചിറ വില്ലേജ് ഓഫിസിനു മുന്‍പില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം കെ.എല്‍.പൗലോസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് പ്രതിഷേധകൂട്ടായ്മ നടത്തി
ബഫർ സോണിന്റെ പേരിലും സ്വപ്ന സുരേഷിനെ പേരിലും യുഡിഎഫും ബിജെപിയും കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് ആരോപിച്ചും മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനുള്ള നീക്കങ്ങൾക്കെതിരെയും എൽഡിഎഫ് ബത്തേരിയിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. അമ്പി ചിറയിൽ അധ്യക്ഷത വഹിച്ചു.
പി.ആർ. ജയപ്രകാശ്, കെ.ജെ. ദേവസ്യ, വി.വി. ബേബി, പി.കെ. രാമചന്ദ്രൻ, ഉനൈസ് കല്ലൂർ, ബെഞ്ചമിൻ ഈശോ, ടി.കെ.രമേശ്, ബഷീർ, എം.എസ്. വിശ്വനാഥൻ, ബേബി വർഗീസ്, കെ.വൈ നിധിൻ, കെ.എം സിന്ധു, ടി.ജെ ശാലിനി, എന്നിവർ പ്രസംഗിച്ചു.
ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കിസാൻസഭ മാർച്ച് നടത്തി
മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യം, വനാതിർത്തിയിലെ ബഫർ സോൺ മേഖല തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് കിസാൻസഭയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പൂതാടി, പുൽപള്ളി പഞ്ചായത്തുകളുടെ ഭൂരിഭാഗം സ്ഥലത്തും വന്യമൃഗശല്യം പരിധിവിട്ടു. പ്രതിരോധ സംവിധാനമെല്ലാം തകർന്നടിഞ്ഞു. കൃഷിനാശമുണ്ടായവർക്കു വർഷങ്ങളായി സഹായം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് പി.എം.ജോയി ഉദ്ഘാടനം ചെയ്തു. ടി.ജെ.ചാക്കോച്ചൻ, എസ്.ജി.സുകുമാരൻ, എ.എ.സുധാകരൻ, ടി.സി.ഗോപാലൻ, വി.എൻ.ബിജു, കലേഷ് സത്യാലയം, ശ്രീകല ശ്യാം, വേലായുധൻ നായർ, ടി.കെ.വിശ്വംഭരൻ, ടി.വി.അനിൽമോൻ എന്നിവർ പ്രസംഗിച്ചു.
കാടും നാടും വേർതിരിക്കണം:എസ്എൻഡിപി യൂണിയൻ
ബഫർസോൺ ദൂരപരിധി ഒരു കിലോമീറ്ററാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്എൻഡിപി യൂണിയൻ ആരോപിച്ചു. ജനദ്രോഹപരമായ ഈ തീരുമാനം അംഗീകരിക്കാനാവാത്തതാണ്. വന്യമൃഗശല്യം മൂലം പൊറുതി മുട്ടുന്ന ജനങ്ങളുടെ മേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. വിജയന്‍ കുടിലില്‍ അധ്യക്ഷത വഹിച്ചു. എന്‍.വാമദേവന്‍, കെ.ഡി.ഷാജിദാസ്, ടി.ടി.സുനില്‍, സന്തോഷ് കുമാര്‍, മോഹനന്‍ വാരിശേരി, കൃഷ്ണന്‍കുട്ടി, പി.വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള കോൺഗ്രസ് (ജേക്കബ്) ‘ആത്മഹത്യാ സമരം’ നടത്തി
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ പ്രതീകാത്മക ആത്മഹത്യാ സമരം നടത്തി. ബഫർ സോൺ പ്രശ്നം പരിഹരിക്കുക, ജപ്തി നടപടികളും സർഫാസി നടപടികളും നിർത്തിവയ്ക്കുക, വന്യമൃഗ ശല്യത്താൽ ജീവൻ നഷ്ടപ്പെടുന്ന കർഷകർക്കു നഷ്ടപരിഹാരത്തോടൊപ്പം ജോലിയും നൽകുക, ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം വിളവ് നശിച്ച കർഷകർക്കു നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. പി. പ്രഭാകരൻ നായർ, കെ.ജെ. സജി, ഇ.എസ്. ജോണി, ഷാലിൻ ജോർജ്, കെ.പി. ബിനോയ്, ദേവദാസ് വാഴക്കണ്ടി, കെ.സി. മാണി, കെ. മനോജ്, കെ.ഡി. കുര്യൻ എന്നിവർ പ്രസംഗിച്ചു.
യാക്കോബായ സഭ പ്രതിഷേധിക്കും
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും വയനാട്, നീലഗിരി മേഖലയിൽ ജനിച്ച മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിഷേധ യോഗങ്ങൾ നടത്തും. ഞായറാഴ്ച ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ യോഗം ചേരും.
പരിസ്ഥിതി മേഖല പ്രഖ്യാപനം സംബന്ധിച്ച നിയമങ്ങളും വിധികളും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ, ബേബി വാളങ്കോട്ട്, ഫാ. ബാബു നീറ്റുങ്കര, ജോൺസൺ കോഴാലിൽ എന്നിവർ പ്രസംഗിച്ചു.
കോടതി വിധി ഗ്രാമസഭകൾ ചർച്ച ചെയ്യണമെന്ന് ആസൂത്രണ സമിതി
ബഫർ സോൺ നിർണയത്തിലെ അപാകതകൾ ഗ്രാമസഭകളിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. ജില്ലയെ ബാധിക്കുന്ന വിഷയത്തിൽ ഗ്രാമപഞ്ചായത്ത് തലം തുടങ്ങി ജനപ്രതിനിധികൾക്ക് എന്ത് ചെയ്യാനാകുമെന്ന് ചർച്ച ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയർമാനുമായ സംഷാദ് മരക്കാർ പറഞ്ഞു. ഗ്രാമസഭകൾ ചർച്ച ചെയ്ത പ്രമേയം ജില്ലയിലെ എംഎൽഎമാർ വഴി സർക്കാരിനെ അറിയിക്കും.
14–ാം പഞ്ചവത്സര പദ്ധതി, വാർഷിക പദ്ധതി, മുൻഗണന പദ്ധതി, സംയോജിത പദ്ധതി എന്നിവ ആസൂത്രണ സമിതി യോഗത്തിൽ ചർച്ച ചെയ്തു. പട്ടികവർഗ വിദ്യാർഥികളെ സ്‌കൂളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കണം. ഗോത്ര സാരഥി പദ്ധതി നടപ്പിലാക്കുന്നതിന് ത്രിതല പഞ്ചായത്ത്, പട്ടിക വർഗ വികസന വകുപ്പ് എന്നിവർ തുക വകയിരുത്തണം. വൃക്കരോഗികൾക്ക് ഡയാലിസിസിനായി അനുവദിക്കുന്ന തുക പരിധി ഉയർത്തുന്നതു യോഗത്തിൽ ചർച്ച ചെയ്തു.
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കലോത്സവം, അങ്കണവാടി കുട്ടികൾക്കുള്ള കലോത്സവം, യൂത്ത് ക്ലബ്ബുകളുടെ ഏകീകരണം, സ്‌കൂളുകളിലെ പ്രഭാത ഭക്ഷണം, സമഗ്ര കോളനി വികസനം, കബനി നദി സംരക്ഷണത്തിനുള്ള പദ്ധതി, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് വിതരണം, നെൽക്കൃഷി സബ്സിഡി എന്നിവയും ചർച്ചയായി. മാലിന്യ ശേഖരണ സംസ്‌കരണ പദ്ധതി, നിലാവ് - തെരുവ് വിളക്ക് പദ്ധതി, ദുരന്ത നിവാരണ പദ്ധതി, വാതിൽപടി ശേഖരണം തുടങ്ങിയ മുൻഗണനാ പദ്ധതികളും യോഗം വിലയിരുത്തി.
എൽഡിഎഫിന്റേത് സമരനാടകം: യുഡിഎഫ്
പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ എൽഡിഎഫ് നടത്തുന്നതു സമര നാടകങ്ങളാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും യുഡിഎഫ് യോഗം കുറ്റപ്പെടുത്തി. പൊതുജന അഭിപ്രായം കണക്കിലെടുത്ത് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെയും എംപവേർഡ് കമ്മിറ്റി വഴി സുപ്രീം കോടതിയെയും ഇനിയും സമീപിക്കാം എന്നു പറയുമ്പോഴും സർക്കാർ കാണിക്കുന്ന മൗനം സംശയകരമാണ്.
ഇന്നു നടത്തുന്ന ഹർത്താൽ ജനങ്ങളുടെ അതിജീവനത്തിനുള്ളതാണെന്നും നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 23നു കൽപറ്റയിൽ നടത്തുന്ന പ്രക്ഷോഭ റാലിയിൽ ബത്തേരിയിൽ നിന്നു പതിനായിരം പേരെ പങ്കെടുപ്പിക്കുമെന്ന് യോഗം അറിയിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഏബ്രഹം അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ടി.മുഹമ്മദ്, കെ.എൽ. പൗലോസ്, എൻ.എം. വിജയൻ, പി.പി. അയൂബ്, എം.എ. അസൈനാർ, പി.ഡി. സജി, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, നിസി അഹമ്മദ്, എൻ.യു. ഉലഹന്നാൻ, കെ.ഇ. വിനയൻ, ഉമ്മർ കുണ്ടാട്ടിൽ, അമൽ ജോയി, ഷബീർ അഹമ്മദ്, ഇബ്രാഹിം തൈത്തൊടി, ബാബു പഴുപ്പത്തുർ, സതീഷ് പുതിക്കാട്, ശ്രീജി ജോസഫ്, കുന്നത്ത് അഷ്റഫ്,സി.ടി. ചന്ദ്രൻ, വി.എം. പൗലോസ്, ടി.എം. വിശ്വനാഥൻ, നാരായണൻ നായർ, റ്റിജി ചെറുതോട്ടിൽ, സണ്ണി വാകേരി, കെ.വിജയൻ, സി.മണി, മോയ്തീൻ ചുള്ളിയോട് എന്നിവർ പ്രസംഗിച്ചു.