നിറയെ കുഴി: യൂത്ത് ലീഗ് പ്രതിഷേധിച്ചു
Mail This Article
×
മുട്ടിൽ ∙ റോഡ് നിറയെ കുഴികളായി യാത്ര ദുസ്സഹമാവുന്നതിലും നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ മധ്യവയസ്കൻ വീണു മരിച്ച സംഭവത്തിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കവയൽ - കാരാപ്പുഴ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീർ കല്ലടക്കൽ, ജനറൽ സെക്രട്ടറി മുനീർ വടകര, വൈസ് പ്രസിഡന്റുമാരായ അലി കൊട്ടാരം, ഡോ. ഫായിസ് കുട്ടമംഗലം, ജോയിന്റ് സെക്രട്ടറി മുജീബ് മുട്ടിൽ, എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻഫാസ് മലക്കാട്, ജലീൽ തെനേരി, കെ.എം. മുജീബ്, ആശിഖ് കാക്കവയൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.