ബഫർ സോൺ: വ്യാപാരി ഹർത്താൽ പൂർണം
Mail This Article
×
ഗൂഡല്ലൂർ∙ സുപ്രീം കോടതിയുടെ ബഫർ സോൺ വിഷയത്തിലും പരിസ്ഥിതി ലോല മേഖലയാക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ച് ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ വ്യാപാരി സംഘം നടത്തിയ 24 മണിക്കൂർ ഹർത്താൽ പൂർണം. എല്ലായിടത്തും കടകൾ അടഞ്ഞു കിടന്നു. ഓട്ടോ, ടാക്സി വാഹനങ്ങൾ ഓടിയില്ല. ചില പ്രദേശങ്ങളിലേക്കുള്ള ബസ് സർവീസുകൾ നിർത്തലാക്കി. കർണാടകയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളും കുറവായിരുന്നു. കേരളത്തിൽ നിന്നുള്ള ബസുകൾ ഒാടി. തോട്ടം മേഖലയിൽ തൊഴിലാളികൾ ജോലിക്കെത്തിയിരുന്നു. എന്നാൽ ചെറുകിട തോട്ടങ്ങളിൽ ജോലിക്കാരെത്തിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.