വീട്ടിൽ നിന്ന് 1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി
Mail This Article
×
ബത്തേരി∙ വീട്ടിൽ സൂക്ഷിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. ബത്തേരി പള്ളിക്കണ്ടി കുഴിപ്പറമ്പത്ത് നിർജാസി(29) ന്റെ വീട്ടിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ്, പ്രിവന്റീവ് ഓഫിസർ സി.കെ. ഷാജു തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.