പൂപ്പൊലി പുഷ്പോത്സവത്തിന് തുടക്കം; സന്ദർശക തിരക്കിൽ മുങ്ങി ആദ്യദിനം
Mail This Article
അമ്പലവയൽ ∙ പൂപ്പൊലി പുഷ്പോത്സവത്തിന്റെ ആദ്യദിനമെത്തിയതു പതിനെട്ടായിരത്തിലേറെ പേർ. ഒൻപതു ലക്ഷത്തോളം രൂപ ടിക്കറ്റ് ഇനത്തിൽ ആദ്യദിനം വരുമാനവും ലഭിച്ചു. ടിക്കറ്റ് എടുത്ത് ആദ്യദിനം പൂപ്പൊലി ആസ്വാദിച്ചത് 17,500 പേരാണ്. കൂടാതെ ഉദ്ഘാടനത്തിനും വിളംബരജാഥയുമായി എത്തിയവർ കൂടെയാകുമ്പോൾ സന്ദർശനം പതിനെട്ടായിരത്തിനു മുകളിലാകും. 17,500 പേരിൽ 14,161 മുതിർന്നവരും 3,339 കുട്ടികളുമാണ്. ഇത്രയും പേരിൽ നിന്നായി 8,75,000 രൂപയാണ് ടിക്കറ്റ് തുകയായി ലഭിച്ചത്.
പ്രധാന ആകർഷണമായ ലിലിയം പൂക്കളിൽ തീർത്ത കാഴ്ചകളും മറ്റു പൂക്കളുമായി 12 ഏക്കറിലുള്ള പൂപ്പൊലി നഗരിയിൽ ഇന്നലെ രാവിലെ മുതൽ വലിയ തിരക്കായിരുന്നു. കർഷകർക്കായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഇന്നലെ മുതൽ ആരംഭിച്ചു. കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജോയ് ജോസഫ് കാർഷിക സെമിനാറിന് നേതൃത്വം നൽകി. പൂപ്പൊലിയോട് അനുബന്ധിച്ചുള്ള വിവിധ മത്സരങ്ങളിൽ പെൻസിൽ ഡ്രോയിങ്, പെയ്ന്റിങ് തുടങ്ങിയവ നടന്നു.
പൂപ്പൊലിയിൽ ഇന്ന്
രാവിലെ 10ന് സെമിനാർ -‘ചെറു ധാന്യങ്ങൾ - ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടി’ - ആർ. ലത, അട്ടപ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ
ഉച്ചക്ക് 12ന് സെമിനാർ - ‘ചെറുധാന്യങ്ങളുടെ സംസ്കരണവും മൂല്യവർധനവും’ - ഡോ. ഇ.ആർ. അനീന (അസോഷ്യേറ്റ് പ്രഫസർ, കെവികെ
തൃശൂർ). വൈകിട്ട് 7- കലാസന്ധ്യ