ADVERTISEMENT

ഗൂഡല്ലൂർ∙ ഊട്ടി തൂണേരിയിൽ സമത്വവ പൊങ്കൽ ആഘോഷം നടത്തി. കലക്ടർ എസ്. പി അമൃതിന്റെ നേതൃത്വത്തിലാണ് പൊങ്കൽ ആഘോഷങ്ങൾ നടത്തിയത്.  കാർഷിക ഉത്സവമായ പൊങ്കൽ ഇന്നാണ്. പ്രഭാതത്തിൽ മുറ്റത്ത് അടുപ്പ് കൂട്ടി പുതിയ മൺകലത്തിൽ പാലും, ബെല്ലവും, പച്ചരിയും കലർത്തി വേവിച്ചെടുക്കുന്നതാണ് പൊങ്കൽ ചോറ്.

മൺ പാത്രത്തിൽ പൊങ്കല്‍ തിളച്ച് പുറത്തേക്ക് തൂകുന്നതോടെ പൊങ്കൽ തയാറാകും. പൊങ്കൽ ചോറ് സൂര്യ ഭഗവാന് നിവേദിക്കുന്നതാണ്    ചടങ്ങിലെ പ്രധാനം. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നടത്തുന്ന പൊങ്കലാണ് സമത്വവ പൊങ്കൽ. പൊങ്കൽ ആഘോഷത്തിനായി റേഷൻ കടകൾ വഴി 1000 രൂപയും അരിയും പഞ്ചസാരയും വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ കൈയൊപ്പോടെ ഉള്ള ആശംസാ കാർഡുകൾ ജില്ലയിലെ 5,500 വനിത സ്വാശ്രയ സംഘങ്ങൾക്ക് അധികൃതർ കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com