ADVERTISEMENT

കൽപറ്റ ∙  ‘ഓപറേഷൻ കാവലി’ൻറെ ഭാഗമായി, ജില്ലയിലെ സ്ഥിരം കുറ്റവാളികളായ 2 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പുൽപള്ളി പെരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ വീട്ടിൽ സുജിത്ത് (27), നടവയൽ കായക്കുന്ന്  പതിപ്ലാക്കൽ വീട്ടിൽ ജോബിഷ് ജോസഫ് (25) എന്നിവരെയാണു ജയിലിലടച്ചത്. സുജിത്ത് ജില്ലയ്ക്കകത്തും പുറത്തുള്ള വിവിധ സ്റ്റേഷനുകളിൽ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തൽ, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

പനമരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ജോബിഷ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തൽ, വധശ്രമം, അടിപിടി ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഇരുവരും അടങ്ങുന്ന  സംഘമാണ് കഴിഞ്ഞ ഒക്ടോബറിൽ കാട്ടിക്കുളത്ത് പൊലീസ് സ്റ്റിക്കർ പതിച്ച വാഹനവുമായെത്തി,  സ്വകാര്യ ബസ് തടഞ്ഞു മലപ്പുറം സ്വദേശിയിൽ നിന്നു ഒരു കോടിയിലധികം രൂപ കവർച്ച ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com