ADVERTISEMENT

ബത്തേരി∙ നെൻമേനി പഞ്ചായത്തിൽ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകളുടെ താഴ്‌വാരത്തെ ഗോവിന്ദമൂല ചിറയിൽ 76 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിയ്ക്ക് ഭരണാനുമതി.വിനോദ സഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയാണ് സർക്കാരിൽ നിന്ന് പദ്ധ‌തിയ്ക്ക് അംഗീകാരം ലഭിച്ചത്. 

ബോട്ടിങ്, കഫറ്റീരിയ, വിശ്രമ കേന്ദ്രം, കുട്ടികളുടെ പാർക്ക് കയാക്കിങ്, ടെന്റുകൾ, മീൻ പിടിക്കുന്നതിനുള്ള സൗകര്യം, ട്രക്കിങ്, സിമന്റു ബെഞ്ചുകൾ, നടപ്പാത, വൈദ്യുത അലങ്കാരം തുടങ്ങിയവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗോവിന്ദമൂല ചിറയിൽ അപകട മരങ്ങൾ തുടർക്കഥയായപ്പോൾ പഞ്ചായത്ത് ഭരണ സമിതി വേഗത്തിൽ നടത്തിയ ഇടപെടലുകളിലൂടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. 

എടക്കൽ ഗുഹയുടെ പരിസരത്തും 3 ഏക്കർ ഭൂമിയിൽ ടൂറിസം പാർക്ക് ഒരുക്കുന്നതിനുള്ള നീക്കവും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ചിറിയിൽ കുളിക്കാനിറങ്ങിയ 3 പേർ അടുത്തിടെ മുങ്ങി മരിച്ചിരുന്നു. എടക്കൽ ഗുഹ, ഗോവിന്ദമൂല ചിറ, ടൂറിസം പാർക്ക്, എഴുത്ത് പാറ, തൊവരിമല എന്നിവയുൾപ്പെടുത്തി ടൂറിസം കോറിഡോറും അതു വഴി പഞ്ചായത്തിന് വരുമാന വർധനയും കൂടുതൽ തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ. 

ആലോചനാ യോഗത്തിൽ പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അംഗങ്ങളായ യശോദ ബാലകൃഷ്ണൻ, ബിജു ഇടയനാൽ, ഷമീർ മാളിക, ദീപ ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com