ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു
Mail This Article
മാനന്തവാടി ∙ ഓടിക്കൊണ്ടിരിക്കേ കാർ കത്തിനശിച്ചു. ഇന്നലെ രാത്രി കണിയാരത്തിനും പാലാക്കുളിക്കും ഇടയിലായിരുന്നു സംഭവം. കണിയാരം കുറ്റിമൂലയിലെ പാണായിക്കൽ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണു കത്തിയത്. മാനന്തവാടിയിൽ നിന്നു തിരികെ വീട്ടിലേക്കു പോകുകയായിരുന്നു നിധീഷും സുഹൃത്തുക്കളും. കാറിൽ നിന്നു പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
കത്തുന്നതിന് ഇടയിൽ പിന്നോട്ടു നീങ്ങിയ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിനും വൈദ്യുതിത്തൂൺ വലിച്ചു കെട്ടിയ കമ്പിക്കും ഇടയിൽ എത്തി. ഇവിടെ വച്ചാണു വാഹനം പൂർണമായും കത്തിയമർന്നത്. ഉടൻ തന്നെ കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റ് എത്തിയാണു തീയണച്ചത്. രണ്ടാഴ്ച മുൻപാണു നിധീഷ് സെക്കൻഡ് ഹാൻഡ് വണ്ടി സ്വന്തമാക്കിയത്. അടുത്തിടെ തലപ്പുഴയിൽ രണ്ടു കാറുകൾക്കും തൃശ്ശിലേരിയിൽ ഒരു കാറിനും ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചിരുന്നു.