ADVERTISEMENT
പടിഞ്ഞാറത്തറ∙ വരൾച്ച രൂക്ഷമായതോടെ ടൂറിസം മേഖലയും പ്രതിസന്ധിയിലായി. മഴ ഒട്ടും ലഭിക്കാതെ വന്നതോടെ ബാണാസുര മല മീൻമുട്ടി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രം പ്രവർത്തനം അവതാളത്തിലായി. ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്ന ബപ്പനംതോട് പൂർണമായും വറ്റിയ നിലയിലാണ്. വേനൽമഴ ഒട്ടും ലഭിക്കാത്തതാണു ഇത്തവണ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകാൻ കാരണം. മുൻ വർഷങ്ങളിൽ ആവശ്യത്തിനു വേനൽ മഴ ലഭിച്ചതിനാൽ പ്രവർ‍ത്തനത്തെ ബാധിച്ചിരുന്നില്ല. വെള്ളം കുറഞ്ഞതോടെ സന്ദർശകരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വെള്ളം കുറവാണെന്ന അറിയിപ്പ് സന്ദർശകർക്കു നൽകിയ ശേഷമാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. ട്രക്കിങ്, വ്യൂ പോയിന്റ്, റോപ് ക്ലൈംപിങ് എന്നിവ പ്രവർത്തിക്കുന്നതിനാൽ പ്രവർത്തനം പൂർണമായും നിലച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com