ADVERTISEMENT

കൽപറ്റ ∙ വയനാടിന്റെ വിഷുപ്പുലരിക്ക് ഇനി സുവർണ വെള്ളരികൾ കണിയൊരുക്കും.  വിളവെടുപ്പ് നടത്തി അവ പാടത്ത് നിന്ന് വിപണിയിലെത്തി തുടങ്ങി. പട്ടികവർഗ വികസന വകുപ്പ്,  സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ) വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത രശ്മി.  പദ്ധതിയുടെ ഭാഗമായി കർഷകർ ചെയ്ത വെള്ളരികളാണ് വിപണിയിലെത്തുന്നത്.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3000 പേരാണ് ജില്ലയിൽ പദ്ധതിയുടെ ഗുണഭോക്താക്കൾ.  ഇവരെ 137 സ്വാശ്രയ സംഘങ്ങളായി സംഘടിപ്പിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്.

പട്ടികവർഗ ജന വിഭാഗത്തിന്റെ കൈവശമുള്ള ഭൂമിയെ കൃഷിക്കായി പരമാവധി പ്രയോജനപ്പെട്ടത്തുകയും കാർഷികോൽപ്പന്നങ്ങൾ ഇടനിലക്കാരെ പരമാവധി ഒഴിവാക്കി വിപണിയിലെത്തിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന കാർഷിക ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കണിവെള്ളരികൾ കൃഷി ചെയ്തത്. പടിഞ്ഞാറത്തറ സംഘത്തിൽപ്പെട്ട കർഷകരാണ് ഇത്തവണ വെള്ളരി കൃഷി ഇറക്കിയത്. വിഷുകാലത്തെ മുൻപിൽ കണ്ട് നടത്തിയ  വെള്ളരി കൃഷിയിൽ നിറയെ വിളവു ലഭിച്ച സന്തോഷത്തിലാണ് കർഷകർ. വിളവെടുത്തവ പ്രാദേശിക വിപണിയിൽ വിറ്റഴിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com