കാറ്റിലും മഴയിലും പറളിക്കുന്ന് പ്രദേശത്ത് വ്യാപക നാശം
Mail This Article
×
കണിയാമ്പറ്റ ∙ കമ്പളക്കാട് പറളിക്കുന്ന് പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഒട്ടേറെ കർഷകരുടെ വാഴ, തെങ്ങ്, കമുക് ഉൾപ്പെടെ ഏക്കർ കണക്കിനു കൃഷികൾ നശിച്ചു. കൂടാതെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മണ്ണൻകണ്ടി സലീമിന്റെ വീടിന്റെ മുകളിലേക്കു വലിയ അമ്പഴങ്ങ മരം കടപുഴകി വീണ് അടുക്കള ഭാഗം തകർന്നു.
കൂടാതെ വീടിന്റെ പല ഭാഗത്തും വിള്ളലുകളും വീണു.കാറ്റിൽ മരങ്ങൾ വീണ് ലൈനുകൾ പൊട്ടിയതിനാൽ പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചവർക്കും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തര സഹായമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.