ADVERTISEMENT

വടുവൻചാൽ  ∙ കാട്ടാനകൾ കൂട്ടമായി വിലസുന്ന കടച്ചിക്കുന്നിൽ ആശങ്ക ഒഴിയുന്നില്ല. 2 മാസമായി പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നു. രാപകൽ കടച്ചിക്കുന്നിലെയും പാടിവയലിലെയും ജനവാസ മേഖലകളിൽ കാട്ടാനകൾ വിലസുന്നുണ്ട്. ഇരുട്ടുവീണാൽ ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യം. പലയിടങ്ങളിലും കൃഷി നശിപ്പിച്ചിട്ടുണ്ട്.  സമീപത്തെ വനത്തിൽനിന്നാണ് ആനകൾ തീറ്റ തേടിയെത്തുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയാൽ പിന്നെ മടങ്ങിപ്പോകുന്നില്ല.

വനംവകുപ്പിന്റെ നേതൃത്വത്തിൽ പടക്കം പെ‍ാട്ടിച്ചും മറ്റും ആനകളെ തുരത്തിയെങ്കിലും വൈകാതെ മടങ്ങിയെത്തുകയാണ്. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്താതെ പ്രതിരോധസംവിധാനങ്ങൾ ഒരുക്കണമെന്നും ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ വനംവകുപ്പ് ഇടപെടണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികളെ ഉൾപ്പെടുത്തി ആർആർടി രൂപീകരിക്കണം. ഫെൻസിങ് സഹായത്തിനു നബാർഡിനു പദ്ധതി നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്ത് ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് ഫെൻസിങ് നടപ്പാക്കാനുള്ള പദ്ധതി ത്വരിതപ്പെടുത്തും. കാട്ടാന ഇറങ്ങുമ്പോൾ തുരത്തുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അവ ഒരിക്കലും തിരിച്ച് വരാത്ത വിധത്തിലുള്ള നടപടിയാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com