കാട്ടാന കിണറിന്റെ ആൾമറയും തൂണുകളും തകർത്തു
Mail This Article
×
പനമരം ∙ പൂതാടി പഞ്ചായത്തിലെ ജനവാസ മേഖലയായ ചീങ്ങോട് ഇറങ്ങിയ കാട്ടാന കിണറിന്റെ ആൾമറയും തൂണുകളും തകർത്തു. പുത്തൻപുരയ്ക്കൽ ജോസഫിന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറയും തൂണുകളുമാണ് കാട്ടാന തകർത്തത്. കഴിഞ്ഞദിവസം രാത്രി ശബ്ദം കേട്ടു വീട്ടുകാർ ലൈറ്റിട്ടപ്പോൾ വീട്ടുമുറ്റത്ത് നിന്ന് കാട്ടാന കൃഷിയിടത്തിലേക്ക് കയറി.
കഴിഞ്ഞ ഒന്നരമാസമായി ചീങ്ങോടും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം അതിരൂക്ഷമാണ്. കഴിഞ്ഞമാസം ചീങ്ങോട് അയനിമലയിൽ ഇറങ്ങിയ കാട്ടാന കർഷകന്റെ വളർത്തുനായയുടെ കൂടും മറ്റും തകർത്തിരുന്നു. സ്ഥിരമായി കാട്ടാനയിറങ്ങുന്നതിനാൽ പല കൃഷിയിടങ്ങളിലും ഒരു തെങ്ങു പോലും ബാക്കിയില്ലാത്ത അവസ്ഥയാണ്. വനാതിർത്തിയിൽ വനംവകുപ്പ് നിർമിച്ച പ്രതിരോധസംവിധാനങ്ങൾ തകർന്നുകിടക്കുന്നതാണ് കാട്ടാനക്കൂട്ടം സ്ഥിരമായി കൃഷിയിടത്തിലിറങ്ങാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.