അഞ്ജനപ്പൊന്നെഴുതി വയനാടൻ പെരുമ
Mail This Article
×
കൽപറ്റ ∙ ഉത്തർപ്രദേശിലെ നോയിഡയിൽ 12ന് ആരംഭിച്ച കോമൺവെൽത്ത് ചാംപ്യൻഷിപ്പിലും 28ന് തുടങ്ങുന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിന്റെ അഭിമാനമായി വയനാട്ടുകാരി അഞ്ജന ശ്രീജിത്ത്. 2 ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കുന്ന ഏക മലയാളിയും അഞ്ജനയാണ്. ഇന്നലെ വൈകിട്ട് കോമൺവെൽത്തിലെ ആദ്യ മത്സരത്തിൽ അഞ്ജനയ്ക്ക് സ്വർണം ലഭിച്ചു. ഈ വർഷം നാഗർകോവിലിൽ നടന്ന ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിലും കോഴിക്കോട് നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിലും ചാംപ്യനായ അഞ്ജന തൃശൂർ സെന്റ് മേരീസ് കോളജ് ഡിഗ്രി മൂന്നാം വിദ്യാർഥിയാണ്. ഇന്ത്യൻ ടീം കോച്ച് ആയിരുന്ന ചിത്ര ചന്ദ്രമോഹന്റെ കീഴിൽ 7 വർഷമായി തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ട്രെയിനിങ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. വെങ്ങപ്പള്ളി തെക്കുംതറ തയ്യിൽ ഹൗസിൽ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.