ADVERTISEMENT

ബത്തേരി∙ബീനാച്ചിയ്ക്കും കൊളഗപ്പാറയ്ക്കും ഇടയിൽ  ദേശീയപാതയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു.രണ്ടു കാറുകളും ഒരു പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. കൽപറ്റ ഭാഗത്തു നിന്നു വരികയായിരുന്ന കാറിൽ സഞ്ചരിച്ചിരുന്ന ചീരാൽ വെട്ടിക്കാട്ട് ആൻസൻ തോമസ്(20).ബത്തേരി പാറയിൽ ആരോൺ പോൾ ബിജു(19),എ‍ഡ്വിൻ അജി പീറ്റർ (19), ബത്തേരി കരുമാങ്കുളം ആൽബിൻ എബി (19), പിക്കപ് ജീപ്പിലുണ്ടായിരുന്ന കോഴിക്കോട് വികെ നിവാസിൽ ജയഗണേഷ്(57), ബത്തേരി പുന്നയ്ക്കൽ ഷാഹുൽ ഹമീദ്(25), രണ്ടാമത്തെ കാറിലുണ്ടായിരുന്ന ചുള്ളിയോട് സ്വദേശികളായ പാറക്കാട്ടിൽ അഖിൽ വർഗീസ് (18), കാപ്പിലാം കുഴിയിൽ എൽദോ പൈലി (19) എന്നിവർക്കാണ് പരുക്കേറ്റത്. 

   കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട പിക്കപ്
കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട പിക്കപ്

ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന കാറും പിക്കപ് ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയും നിയന്ത്രണം തെറ്റിയ കാർ മറ്റൊരു കാറിൽ ഇടിക്കുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com