ആനയൂട്ടിന്റെ നിറവിൽ വിനായക ചതുർഥി
Mail This Article
ബത്തേരി ∙ ആനയൂട്ടിന്റെ നിറവിൽ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി കൊണ്ടാടി. ക്ഷേത്രമുറ്റം നിറഞ്ഞെത്തിയ ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യത്തിലായിരുന്നു ആനയൂട്ട്. ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ചെന്തല്ലൂർ ദേവീദാസൻ, ബാലുശ്ശേരി ധനഞ്ജയൻ എന്നീ കൊമ്പന്മാർ രാവിലെ 10നു തന്നെ ആനയൂട്ടിനു സജ്ജരായി. മുന്നൂറോളം പേർ ആനയൂട്ട് നടത്തി. പരിപാടിയുടെ ഭാഗമായി 1008 കൊട്ടത്തേങ്ങയുടെ മഹാഗണപതി ഹോമവും നടന്നു.
ക്ഷേത്രം തന്ത്രി കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ക്ഷേത്ര ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, ജനറൽ സെക്രട്ടറി ആവേത്താൻ സുരേന്ദ്രൻ, കെ. എ. അശോകൻ, ബാബു കട്ടയാട്. ഡി.പി. രാജശേഖരൻ, വാസു വെള്ളോത്ത്, എസ്. പ്രസന്നകുമാർ, ടി.എൻ. അയ്യപ്പൻ, കെ.സി. കൃഷ്ണൻകുട്ടി, പി.സി.മോഹനൻ, യു.പി.ശ്രീജിത്, അനിൽ കൊട്ടാരം, പി.എ.കുട്ടിക്കൃഷ്ണൻ, ടി. അപ്പു, ബാബു പഴുപ്പത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.