ADVERTISEMENT

കാവുംമന്ദം ∙ വെയിൽ കനത്തതോടെ ഉള്ളുരുകുന്ന ആശങ്കയുമായി നെൽക്കർഷകർ. ഓരോ ദിവസം പിന്നിടുമ്പോഴും കൃഷിക്ക് അനുകൂലമായ കാലാവസ്ഥ അകലുന്നതാണു കർഷകരെ‍ ആശങ്കയിലാക്കുന്നത്. വയലുകൾ വറ്റിവരണ്ട നിലയിലായതോടെ മിക്കയിടങ്ങളിലും നടാൻ തയാറാക്കിയ നെൽച്ചെടികൾ നശിക്കുന്ന അവസ്ഥയായി. കുളങ്ങളിൽ നിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും മോട്ടർ ഉപയോഗിച്ചു വെള്ളം എത്തിച്ചാണു കഴിഞ്ഞ ദിവസം കാവുംമന്ദത്തെ വയലിൽ കൃഷിയിടം ഒരുക്കിയത്. എന്നാൽ കനത്ത വെയിൽ തുടർന്നതോടെ വയലി‍ൽ എത്തിച്ച വെള്ളം പൂർണമായും വറ്റിയ നിലയിലായി. വെള്ളം എടുത്തതിനെ തുടർന്നു കുളവും വറ്റിയതോടെ കൃഷി നടത്താൻ പറ്റാത്ത അവസ്ഥയായി.

ഓരോ ചെടി നടണമെങ്കിലും കുഴിയെടുക്കേണ്ട അവസ്ഥയായതോടെ വയലിൽ ചെടികൾ വിതറിയിരിക്കുകയാണു കർഷകർ. മഴ പെയ്താൽ വേര് പിടിക്കും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തതെന്നു കർഷകർ പറയുന്നു. വയലുകളിൽ ഒഴുകുന്ന ചെറുതോടുകളെല്ലാം വറ്റിത്തുടങ്ങി. നട്ടു മുളപ്പിച്ച നെൽച്ചെടികൾ ഉപേക്ഷിക്കാൻ മനസ്സ് വരാത്തതാണു പ്രതീക്ഷയ്ക്ക് വകയില്ലാതിരുന്നിട്ടും ജോലിക്കാരെ ഉപയോഗിച്ചു കൃഷി തുടരുന്നതെന്നും കർഷകർ പറയുന്നു. കാലാവസ്ഥ ഈ നിലയിൽ തുടരുകയാണെങ്കിൽ ഇത്തവണ നെൽക്കൃഷി പൂർണമായും അപ്രത്യക്ഷമാകുമെന്നും കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com