ADVERTISEMENT

പുൽപള്ളി ∙ ദേവർഗദ്ദ യുവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പത്താമത് അഖില കേരള കബഡി മത്സരം 30ന് ദേവർഗദ്ദ ശിവക്ഷേത്ര ഗ്രൗണ്ടിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള 20 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ജില്ലയിൽ കബഡി മത്സരത്തിന് ഏറെ പ്രാധാന്യം നൽകുന്ന സ്ഥലങ്ങളിലൊന്നാണ് ദേവർഗദ്ദ. ജില്ലാതല മത്സര വിജയികളും ഈ പ്രദേശത്താണ്.  കബഡിയെന്ന കായിക മത്സരത്തിന് അർഹമായ പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുവരശ്മിയുടെ നേതൃത്വത്തിൽ വിപുലമായി  കബഡി ചാംപ്യൻഷിപ് നടത്തുന്നത്.

ഒന്നാം സ്ഥാനക്കാർക്ക് 20,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 12,001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 6,001 രൂപയും ട്രോഫിയും നൽകും. 30ന് 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. ക്ലബ്ബിന്റെ വിവിധ ഓണാഘോഷ പരിപാടികൾ 28ന് കാലത്തു മുതൽ നടക്കും.

കബഡി മത്സരം വീക്ഷിക്കാനെത്തുന്നവർക്കും വിപുലമായ സൗകര്യങ്ങളൊരുക്കാൻ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. എം.സി.മോഹനൻ അധ്യക്ഷത വഹിച്ചു. കെ.കെ.ജിജി, അശ്വിൻ സുരേന്ദ്രൻ,അജയ് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com