വയനാട് ബൈസിക്കിൾ ചാലഞ്ച് നടത്തി
Mail This Article
കൽപറ്റ ∙ സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ബൈക്കേഴ്‌സ് ക്ലബ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവർ ചേർന്ന് ‘വയനാട് ബൈസിക്കിൾ ചാലഞ്ച്’ 2-ാം എഡിഷൻ സംഘടിപ്പിച്ചു. എലീറ്റ് മെൻ റോഡ് വിഭാഗത്തിൽ ജി. സോമേഷ്, എലീറ്റ് മെൻ എംടിബി വിഭാഗത്തിൽ കെ.വി.
വൈശാഖ്, മാസ്റ്റേഴ്സ് വിഭാഗത്തിൽ സുധി ചന്ദ്രൻ, ഓപ്പൺ വിമൻ വിഭാഗത്തിൽ അലാനിസ് ലില്ലി ക്യുബിലിയോ എന്നിവർ ചാംപ്യന്മാരായി. ഇന്നലെ രാവിലെ ഓഷിൻ ഹോട്ടൽ പരിസരത്തു നിന്നാരംഭിച്ച മത്സരം ജില്ലാ സൈക്കിൾ അസോസിയേഷൻ പ്രസിഡന്റ് സലിം കടവൻ, ഓഷിൻ ഹോട്ടൽസ് ആൻഡ് റിസോർട്സ് എംഡി ടി. ഷിഹാബ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്നു മുട്ടിൽ–മീനങ്ങാടി–കൊളഗപ്പാറ–അമ്പലവയൽ–മേപ്പാടി വഴി സഞ്ചരിച്ചു രാവിലെ പതിനൊന്നരയോടെ കൽപറ്റ ബൈപാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് സമാപിച്ചു. വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി പഥം സിങ് സമ്മാനങ്ങൾ വിതരണം ചെയ്തു. കൽപറ്റ നഗരസഭാ അധ്യക്ഷൻ കേയംതൊടി മുജീബ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു എന്നിവർ പ്രസംഗിച്ചു.