ADVERTISEMENT

കൽപറ്റ ∙ തിരുവനന്തപുരത്ത് നാളെ മുതൽ നടക്കുന്ന രാജ്യാന്തര ചെസ് ടൂർണമെന്റിൽ ലോക പ്രശസ്ത ഗ്രാൻഡ് മാസ്റ്റർമാരായ പ്രഗ്​നാനന്ദയ്ക്കും നിഹാൽ സരിനും എതിരെ കരുക്കൾ നീക്കാൻ വയനാട്ടിൽ നിന്ന് സഹോദരങ്ങൾ.  മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി എം.എസ്.അനുരാഗും സഹോദരി ഇതെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി എം.എസ്.അനുഷയുമാണിവർ. മൂന്നാറിൽ  നടന്ന സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിൽ 15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ അനുരാഗ് ഒന്നാം സ്ഥാനവും കണ്ണൂരിൽ നടന്ന  സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ ആറാം സ്ഥാനവും നേടി. അനുഷ സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. മീനങ്ങാടി പാലക്കമൂല മാലിക്കാല പറമ്പിൽ എം.കെ.സുനിലിന്റെയും രജിതയുടെയും മക്കളാണിവർ. ചൂതുപാറ സ്വദേശി വി.ആർ.സന്തോഷാണ് പരിശീലകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com