ADVERTISEMENT

ഗൂഡല്ലൂർ ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ദേശസാൽകൃത ബാങ്കുകൾക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി തുടർന്ന് നടപ്പിലാക്കുക, പദ്ധതിക്കുള്ള ഫണ്ട് ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.  ഗൂഡല്ലൂരിൽ യൂക്കോ ബാങ്കിനു മുന്നിൽ നടന്ന ധർണ കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം, റോയ്, യൂനുസ് ബാബു, അസൈനാർ, ഇബ്നു, ദുർഗ, എം.കെ. ഷാജി, ശിവരാജ്, സഫി, സി.എ സൈതലവി, മൊയ്ദുപ്പ, യാസീൻ, മണി എന്നിവർ പ്രസംഗിച്ചു. ബിദർക്കാട് സ്റ്റേറ്റ് ബാങ്കിന് മുന്നിൽ നടത്തിയ ധർണ എൻ.എ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. എം.കെ.രവി, അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പി, ഉണ്ണിക്കമ്മു, ജോസുക്കുട്ടി, കെ.എച്ച്.സബാദ്, അവറാച്ചൻ, അനു ജോസഫ്, സുകുമാരൻ, ഹസൻകുട്ടി, ഏലിയാസ്, അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com