ADVERTISEMENT

മാനന്തവാടി ∙ ‘ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്’ ചിത്ര-ശിൽപ പ്രദർശനം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി, വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്,  കെ.പി. ദീപ,  ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ.സി. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാകാരന്മാർ മൺ ചിരാതുകൾ തെളിയിച്ചു. 'ഉണർവ് നാടൻ കലാ പഠന കേന്ദ്രം ' അവതരിപ്പിച്ച കലാസന്ധ്യയും നടന്നു. വി.സി. അരുൺ, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, കെ.പി.  ദീപ, ജോർജ്കുട്ടി, ജോസഫ് എം. വർഗീസ്, ഞാണൻ, പ്രസീത ബിജു,  എം.ആർ. രമേഷ്, ഇ.സി. സദാനന്ദൻ, സണ്ണി മാനന്തവാടി,  കെ.ബി. സുരേഷ്, വിനോദ്കുമാർ എന്നീ 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. വയനാട് ആർട്ട് കൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം 6 ന് സമാപിക്കും. തുടർന്ന് 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു റിസോർട്ടിലും ‘ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്’ നട‌‌ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com